2015ല്‍ വയനാട്ടിലെ ആദിവാസി കുടുംബങ്ങളെ സന്ദര്‍ശിച്ചതിനെ കുറിച്ച് താരം അടുത്തിടെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
കേരളത്തിലെ ആദിവാസി കുട്ടികളുടെ പഠനത്തിനായി സാമ്പത്തിക സഹായമൊരുക്കാന്‍ ഒരുങ്ങി നടി മാളവിക മോഹനന്‍. 2015ല്‍ വയനാട്ടിലെ ആദിവാസി കുടുംബങ്ങളെ സന്ദര്‍ശിച്ചതിനെ കുറിച്ച് താരം അടുത്തിടെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വയനാട്ടിലെ ആദിവാസി കുടുംബങ്ങളിലെ കുട്ടികളുടെ പഠനത്തില്‍ സാമ്പത്തികമായി സഹായിക്കാന്‍ എന്‍ജിഓയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് മാളവിക. 2015ല്‍ ഈ കുടുംബങ്ങളെ കണ്ടപ്പോള്‍ മുതല്‍ അവര്‍ തനിക്ക് വളരെ പ്രിയപ്പെട്ടവരായിരുന്നു. അതിനാല്‍ അവിടുത്തെ കുട്ടികള്‍ക്ക് അവരുടെ ഭാവി മെച്ചപ്പെടുത്തുന്നതിന് വേണ്ട വിദ്യാഭ്യാസവും, ആരോഗ്യ സേവനങ്ങളും നല്‍കുന്നതിനുള്ള പ്രവര്‍ത്തിനത്തിലാണ് താനെന്ന് താരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമാവുന്നതിന് സ്മാര്‍ട്ട് ഫോണ്‍, ലാപ്പ്‌ട്ടോപ്പ് എന്നിവ എത്തിക്കുന്നതിനും മാളവിക ശ്രമിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാരണം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി മാത്രമാണ് അവര്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. അതിനായി കുട്ടികള്‍ക്ക് ഒരു സ്മാര്‍ട്ട് ഫോണോ, ലാപ്പ്‌ട്ടോപ്പോ അത്യാവശ്യമാണ്. ഒരോ കുട്ടിക്ക് ഓരോ ഫോണ്‍ വീതം നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മാളവിക വ്യക്തമാക്കി.