അനുമതിപത്രമില്ലാതെ മക്ക മസ്ജിദുൽ ഹറാമിലേക്കും പരിസരങ്ങളിലേക്കും പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്കും കടക്കാൻ ശ്രമിക്കുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച മുതൽ നിയന്ത്രണം നടപ്പാവും.
ഈ മാസം 23 വരെ (ദുൽഹജ്ജ് 13) നിയന്ത്രണം തുടരും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. മുഴുവനാളുകളും ഹജ്ജ് നിർദേശങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതിനും സുരക്ഷ ഉദ്യോഗസ്ഥർ മസ്ജിദുൽ ഹറാമിലേക്കും മശാഇറിലേക്കും എത്തുന്ന റോഡുകളിലുണ്ടാകും.