ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ അർമാൻ കോലിയെ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. രാവിലെ നടത്തിയ റെയ്ഡിൽ വീട്ടിൽനിന്നും നിരോധിത ലഹരിമരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ശനിയാഴ്ച കുപ്രസിദ്ധ ലഹരി ഇടപാടുകാരനായ അജയ് രാജു സിങ്ങിനെ പിടികൂടി പരിശോധന നടത്തിയിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അർമാൻ കോലിയിലെത്തിയത്.
അർമാന്റെ വീട്ടിൽനിന്നും കൊക്കെയ്ൻ പിടിച്ചെടുത്തു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അർമാൻ മത്സരാർഥിയായിരുന്നു. കഴിഞ്ഞ ദിവസം സെൻട്രൽ ആന്റി ഡ്രഗ്സ് ഏജൻസി നടൻ ഗൗരവ് ദീക്ഷിതിനെ അറസ്റ്റ് ചെയ്തതും ലഹരിക്കേസിലാണ്.