അഫ്ഗാനിസ്താനിലെ സര്‍വകലാശാലകളില്‍ പഠനം പുനരാരംഭിച്ചു. നീണ്ട ഇടവേളയ്ക്കും പ്രതിസന്ധിക്കുമൊടുവിലാണ് ക്ലാസുകള്‍ തുടങ്ങിയത്. ക്ലാസ്സുകളിൽ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് വേർതിരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സർവകലാശാലകൾക്ക് താലിബാൻ കടുത്ത നിർദ്ദേശങ്ങൾ നൽകിയിരുന്നു. പെൺകുട്ടികൾ മുഖം മറക്കണം. ആൺകുട്ടികളുമായി ഇടകലരുന്ന ഒരു സാഹചര്യവും സര്‍വകലാശാലകളില്‍ ഉണ്ടാകാൻ പാടില്ല. ഇരുവരുടേയും ഇടയിൽ ഒരു മറ ഉണ്ടായിരിക്കണം.
പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അധ്യാപികമാരെ നിയമിക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രായം കൂടുതലുള്ളവരെ അധ്യാപകരായി നിയനമിക്കണം തുടങ്ങിയ കർശന നിർദ്ദേശങ്ങളായിരുന്നു താലിബാൻ കോളേജുകൾക്ക് നൽകിയത്. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.