ഡല്‍ഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷനു പരാതി നല്‍കുമെന്ന് എ.എ.റഹീം എംപി. പത്തു മണിക്കൂര്‍ കസ്റ്റഡിയില്‍വച്ചശേഷം പ്രതിയല്ലെന്ന് അറിയിച്ചു. എംപി എന്ന നിലയിലുള്ള അവകാശങ്ങള്‍ ലംഘിച്ചു. ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ല, ഇടത് സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയില്‍ എടുത്ത റഹീമിനെ ഇന്നു പുലര്‍ച്ചെയാണ് ഡല്‍ഹി പൊലീസ് വിട്ടയച്ചത്. റഹീമിനെതിരായ പൊലീസ് കയ്യേറ്റത്തിനെതിരെ സിപിഎം എംപിമാര്‍ രാജ്യസഭാ അധ്യക്ഷനു പരാതി നല്‍കിയിരുന്നു.
ഞായറാഴ്ച, അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് അതിക്രമമുണ്ടായത്. എ.എ.റഹീമിനെ ഡൽഹി പൊലീസ് വലിച്ചിഴയ്ക്കുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തു. രാജ്യസഭാംഗമാണെന്നു പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. റഹീമിനെയും വനിതാ പ്രവർത്തകരെയും തൂക്കിയെടുത്താണു പൊലീസ് വാനിലെത്തിച്ചത്. എസ്എഫ്ഐ നേതാക്കളായ മയൂഖ് വിശ്വാസ്, ഐഷി ഘോഷ് എന്നിവരും കയ്യേറ്റത്തിനിരയായി.