നീറ്റ് പരീക്ഷയ്ക്കു പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ (16) ആണു ജീവനൊടുക്കിയത്. പരീക്ഷയ്ക്കു ശേഷം കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നു കുടുംബം പൊലീസിനു മൊഴി നൽകി.
കഴിഞ്ഞദിവസം അരിയല്ലൂരില്‍ കനിമൊഴി എന്ന കുട്ടിയും ഞായറാഴ്ച പുലർച്ചെ സേലം സ്വദേശി ധനുഷും നീറ്റ് പരീക്ഷയുടെ പേരിൽ ആത്മഹത്യ ചെയ്തിരുന്നു. നാലു ദിവസത്തിനിടെ 3 കുട്ടികളാണ് ജീവനൊടുക്കിയത്