ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട സെക്കൻഡറി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് റിസൾട്ടിൽ നടി അനുപമ പരമേശ്വരന്റെ ചിത്രം. ഋഷികേശ് കുമാർ എന്ന വ്യക്തിയുടെ റിസൾട്ടിലാണ് നടിയുടെ ചിത്രം കൊടുത്തിരിക്കുന്നത്. സമഭാവം സസമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
2021 മാർച്ചിൽ നടന്ന എസ്ടിഇടി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോഴാണ് സംഭവം. ഉർദു, സംസ്കൃതം, സയൻസ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റിൽ അനുപമയുടെ ചിത്രം. വിഷയത്തിൽ വലിയ വിമർശനമാണ് ഉയരിയുന്നത്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനം ഉയർത്തി കഴിഞ്ഞു.
‘സണ്ണി ലിയോണിനെ എഞ്ചിനീയറിംഗ് പരീക്ഷയിൽ ടോപ്പ് ആക്കിയ ശേഷം ഇപ്പോൾ മലയാളം നടി അനുപമ പരമേശ്വരനെ എസ്ടിഇടി പരീക്ഷ പാസാക്കിയിരുന്നു. നിതീഷ് ജി എല്ലാ പരീക്ഷയും റിഗ്ഗിംഗ് ചെയ്ത് പുനരാരംഭിക്കുന്നതിലൂടെ കോടിക്കണക്കിന് യുവാക്കളുടെ ജീവിതം നശിപ്പിക്കുകയാണ്’, തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.
നേരത്തെ നടി സണ്ണി ലിയോണിന്റെ പേരിലും ഇതിനു സമാനമായ സംഭവം ഉണ്ടായിരുന്നു. ഭീം റാവു അംബേദ്കര്‍ ബീഹാര്‍ സര്‍വകലാശാലയിലെ ബി എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കുന്ദന്‍ കുമാറിന്റെ അഡ്മിറ്റ് കാര്‍ഡിലാണ് ഇമ്രാന്‍ ഹാഷ്മിയുടേയും സണ്ണി ലിയോണിന്റേയും പേര്. ഇമ്രാന്‍ ഹാഷ്മിക്കും സണ്ണി ലിയോണിനും 20 വയസ്സുളള മകനോ എന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും വന്നിരുന്നു.