ഘടകഭാഗ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് വിവിധ കമ്പനികള്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ഉയര്‍ത്തിയെങ്കിലും ആപ്പിളിന്റെ ഉപകരണങ്ങളെ അതു ബാധിച്ചേക്കില്ല എന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍, നിക്കെയ് ഏഷ്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ആപ്പിളിന് ചിപ്പുകള്‍ നിർമിച്ചു നല്‍കുന്ന പ്രധാന കമ്പനിയായ ടിഎസ്എംസി വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ്. അവര്‍ ആപ്പിളിനു മാത്രമല്ല എന്‍വിഡിയ, ക്വാല്‍കം തുടങ്ങിയ കമ്പനികള്‍ക്കും ഘടകഭാഗങ്ങള്‍ നിര്‍മിച്ചുനല്‍കുന്നു.
നിര്‍മാണ ഫീ ഉയര്‍ത്താനുള്ള ടിഎസ്എംസിയുടെ തീരുമാനം ടെക്‌നോളജി വ്യവസായത്തെ മൊത്തത്തില്‍ ബാധിച്ചേക്കുമെന്നു വിലയിരുത്തപ്പെടുന്നു. ആപ്പിള്‍ ഉപകരണങ്ങളുടെ വില വര്‍ധന 2023ല്‍ ആയിരിക്കുമെന്നാണ് ഇതുവരെ കരുതിവന്നത്. എന്നാല്‍, അടുത്ത വര്‍ഷം തന്നെ വില വര്‍ധിച്ചേക്കുമെന്നാണ് സൂചന. അതേസമയം, വില കുറഞ്ഞ ഫോണുകള്‍ അവതരിപ്പിക്കുന്ന ഷഓമി, റിയല്‍മി തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍ത്തന്നെ വില വര്‍ധിപ്പിച്ചു തുടങ്ങി.