പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ ബെംഗളൂരു നഗരസഭ അനുമതി നിഷേധിച്ചു. മുൻ ഡെപ്യൂട്ടി മേയറായ ബിജെപി നേതാവ് മുൻകയ്യെടുത്തു നിർമിച്ച പ്രതിമ ആന്ധ്രയിൽ നിന്നു ബെംഗളൂരുവിലേക്ക് എത്തിക്കൊണ്ടിരിക്കെയാണു തീരുമാനം. റോഡരികിലും നടപ്പാതകളിലും മറ്റു പൊതു സ്ഥലങ്ങളിലും പ്രതിമകളോ മറ്റു നിർമാണങ്ങളോ പാടില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണു നഗരസഭാ അഡ്മിനിസ്ട്രേറ്ററുടെ നടപടി.