കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഉച്ചയ്ക്കുശേഷം ഗവർണറെ കണ്ട് രാജിക്കത്ത് നൽകും. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് രാജി പ്രഖ്യാപനം. യെഡിയൂരപ്പയെ നേതൃസ്ഥാനത്തുനിന്നു മാറ്റാന്‍ ബിജെപി കേന്ദ്രനേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്.
അടല്‍ ബിഹാരി വായ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ചതാണ്. എന്നാല്‍ കര്‍ണാടകയില്‍ തുടരാനാണ് താല്‍പര്യമെന്ന് താന്‍ അറിയിച്ചതായും കര്‍ണാടക നിയമസഭയില്‍ വികാരാധീനനായി യെഡിയൂരപ്പ പറഞ്ഞു.
‘കര്‍ണാടകയില്‍ ബിജെപി വളര്‍ന്നു. എനിക്ക് എപ്പോഴും അഗ്നിപരീക്ഷയായിരുന്നു. ഈ രണ്ടുവര്‍ഷം അത് കോവിഡിന്റെ രൂപത്തിലായിരുന്നു. ഉച്ചകഴിഞ്ഞ് ഞാന്‍ രാജിവയ്ക്കും’ -കണ്ണീരോടെ യെഡിയൂരപ്പ പറഞ്ഞു. പാര്‍ട്ടി ദേശീയനേതൃത്വം പറയുന്നത് അനുസരിക്കുമെന്നും മുഖ്യമന്ത്രിയായി തുടരില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
78 കാരനായ യെഡിയൂരപ്പ ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപിയിലെ മുതിർന്ന നേതാക്കൾ എന്നിവരുമായി എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.