2021 ജനുവരി മുതൽ മെയ് മാസം വരെയുള്ള കുറഞ്ഞകാലയളവിലെ കണക്കുകളാണ് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി സൂചിപ്പിക്കുന്നത്
സംസ്ഥാനത്ത് 5 മാസത്തിനിടെ 627 കുട്ടികള്‍ ബലാത്സംഗത്തിനിരയായെന്ന് പോലീസ്. 1639 കേസുകളാണ് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 15 കുട്ടികൾ കൊലപാതകത്തിന് ഇരയായെന്നും 89 കുട്ടികളെ തട്ടികൊണ്ടുപോയെന്നുമാണ് പോലീസ് കണക്കുകൾ. കഴിഞ്ഞ ഒരു വർഷം 1143 കുട്ടികളാണ് ബലാത്സംഗത്തിനിരയായത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
2021 ജനുവരി മുതൽ മെയ് മാസം വരെയുള്ള കുറഞ്ഞകാലയളവിലെ കണക്കുകളാണ് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി സൂചിപ്പിക്കുന്നത്. നടന്ന കുറ്റകൃത്യങ്ങളില്‍ എത്രയെണ്ണം തീര്‍പ്പാക്കാന്‍ സാധിച്ചുവെന്ന കാര്യത്തില്‍ പോലീസ് വ്യക്തത നല്‍കിയിട്ടില്ല.