കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ബിജെപിക്കെതിരായ ബദല്‍ മുന്നണി സൃഷ്ടിക്കുക സാധ്യമല്ലെന്ന് എന്‍സിപി മുതിര്‍ന്ന നേതാവ് ശരത് പവാര്‍. ബദല്‍ മുന്നണി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന. നിലവില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുന്ന കാര്യം രാഷ്ട്രീയ മഞ്ചില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ബദല്‍ മുന്നണി ഉയര്‍ന്നുവരികയാണെങ്കില്‍ അതില്‍ നിന്ന് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തുക സാധ്യമല്ലെന്നും ശരത് പവാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപിക്കെതിരായ 2024 തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇപ്പോള്‍ തന്നെ കരുനീക്കങ്ങള്‍ ആരംഭിക്കുകയാണ് ശരത് പവാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യത്തെ വിവിധ പാര്‍ട്ടികളെ സമന്വയപ്പിച്ച് പുതിയൊരു മുന്നണിക്ക് രൂപം നല്‍കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസിന് മുന്നില്‍ നിര്‍ത്തി സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള ചെറുതും വലുതുമായ പാര്‍ട്ടികളുടെ സഹായത്തോടെ അധികാരം പിടിച്ചെടുക്കുകയാവും ബദല്‍ മുന്നണിയുടെ ലക്ഷ്യമെന്ന് സൂചനയാണ് ശരത് പവാര്‍ നല്‍കുന്നത്. കരുനീക്കങ്ങള്‍ക്ക് മമതാ ബാനര്‍ജിയുടെ പിന്തുണ കൂടി ലഭിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് സൂചനകള്‍. ഈ സാഹചര്യം മുതലെടുക്കാന്‍ കോണ്‍ഗ്രസ് പാളയത്തില്‍ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. 2024ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി മുന്നാം മുന്നണി ഉയര്‍ന്നുവന്നാല്‍ ബിജെപിക്ക് ശക്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും