കോവിഡ് ബാധിച്ചു മരിച്ചവരുടെ പേര് ഉൾപ്പെടുത്തിയ പട്ടിക മാസങ്ങൾക്കുശേഷം സർക്കാർ പുറത്തുവിട്ടു. കോവിഡ് ഡെയ്‌ലി ബുള്ളറ്റിനിന്റെ ഭാഗമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ച 135 പേരുടെ പട്ടികയാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയത്.
ജില്ലാടിസ്ഥാനത്തിൽ പേരും വയസ്സും സ്ഥലവും മരണത്തീയതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തേ ഓരോ ദിവസത്തെയും മരണസംഖ്യയ്ക്കൊപ്പം അവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിരുന്നു. 2020 ഡിസംബർ 22നുശേഷം ആരോഗ്യവകുപ്പിന്റെ ബുള്ളറ്റിനിൽ ജില്ല, പുരുഷൻ അല്ലെങ്കിൽ സ്ത്രീ, പ്രായം എന്നിവ മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്.
ഇതുകാരണം പട്ടികയിൽ ഉൾപ്പെട്ടവരെയും ഒഴിവാക്കപ്പെട്ടവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പേരു പ്രസിദ്ധീകരിക്കാത്തതിനാൽ ഒഴിവാക്കപ്പെട്ടതിനെതിരെ പരാതി നൽകാനും കഴിയുമായിരുന്നില്ല. ഇതിനെ വിമർശിച്ച് പ്രതിപക്ഷം അടക്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്.