സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ 164 മൊഴിയുടെ പകർപ്പ് വേണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയിൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. എന്തിനാണു രഹസ്യമൊഴിയുടെ പകർപ്പെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കണമെന്നു കോടതി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരായ സ്വപ്നയും പി.സി.ജോർജും ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണത്തിനു മൊഴിയുടെ പകർപ്പ് ആവശ്യമുണ്ടെന്നു ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചു. അതേസമയം മൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിനു നൽകരുതെന്ന ആവശ്യവുമായി സ്വപ്ന സുരേഷിന്റെ അഭിഭാഷകനും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വപ്‌നയുടെ സത്യവാങ്മൂലം എങ്ങനെ പുറത്തായെന്ന് അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.