സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബൈജു ബവ്‌രയില്‍ നിന്ന് ദീപക പദുക്കോണ്‍ പുറത്ത്. സഹതാരം രണ്‍വീര്‍ സിംഗിന് കൊടുക്കുന്ന അത്രയും പ്രതിഫലം തന്നെ തനിക്കും വേണമെന്ന് ദീപിക ആവശ്യപ്പെട്ടതായും തുടര്‍ന്ന് പുറത്ത് പോയതായും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. തനിക്ക് ഭര്‍ത്താവു കൂടിയായ രണ്‍വീറിനേക്കാള്‍ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്ന് ദീപിക ആവശ്യപ്പെട്ടതായി ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
സഞ്ജയ് ലീല ബന്‍സാലിയ്‌ക്കൊപ്പം ദീപിക നേരത്തേയും ജോലി ചെയ്തിട്ടുണ്ട്. പത്മാവതി, ബാജി റാവു മസ്താനി, രാം ലീല തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. ഈ മൂന്ന് ചി്ത്രങ്ങളിലും രണ്‍വീര്‍ സഹതാരമായിരുന്നു. രാം ലീലയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്.
ബോളിവുഡിലെ ലിംഗവിവേചനത്തിനെതിരേ നേരത്തേയും അഭിനേത്രികള്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ദീപികയും തുല്യവേതനം ഉറപ്പാക്കുന്നതിലെ പ്രധാന്യത്തെ സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.