കുട്ടികളെ ധൈര്യമായി സ്കൂളിൽ എത്തിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി (V Sivankutty). വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്കൂളുകൾ ഒഴികെ എല്ലാ സ്കൂളുകളും നാളെ തുറക്കും. കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളുകളില്‍ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകൾ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നല്‍കും. 24300 തെർമ്മൽ സ്ക്യാനർ വിതരണം ചെയ്തിട്ടുണ്ട്. രക്ഷകർത്താക്കൾക്ക് ഉത്കണ്ഠ വേണ്ടെന്ന് മന്ത്രി പറഞ്ഞു. വാക്സീന് സ്വീകരിക്കാത്ത അധ്യാപകർ സ്കൂളിൽ എത്തേണ്ടെന്നും അവർ ഓൺലൈനായി വിദ്യാഭ്യാസം നൽകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ക്ലാസില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം.