ഖത്തറില്‍ കോവിഡ് വാക്‌സീന്‍ രണ്ടാമത്തെ ഡോസെടുത്ത് ആറു മാസത്തില്‍ കൂടുതല്‍ ആയവര്‍ക്ക് ബൂസ്റ്റര്‍ ഡോസെടുക്കാം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണു നിര്‍ദേശം. രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്ത് 6 മാസം കഴിയുമ്പോഴേയ്ക്കും ശരീരത്തിലെ കോവിഡ് പ്രതിരോധ ശേഷി മിക്കവര്‍ക്കും കുറയുന്നതായുള്ള ക്ലിനിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണു പുതിയ തീരുമാനം. ഇതുവരെ വാക്‌സീന്റെ രണ്ടാമത്തെ ഡോസെടുത്ത് 8 മാസത്തില്‍ കൂടുതല്‍ ആയവര്‍ക്ക് മാത്രമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കിയിരുന്നത്.
വാക്‌സീന്‍ രണ്ടാമത്തെ ഡോസെടുത്ത് 12 മാസത്തിനകം ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായും എടുത്തിരിക്കണം. ഇക്കാര്യത്തില്‍ കാലതാമസം വരുത്തരുത്. വിദേശയാത്രയ്ക്ക് തയാറെടുക്കുന്നവര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തതിന് ശേഷമേ യാത്ര ചെയ്യാവൂ എന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ബൂസ്റ്റര്‍ ഡോസിന് അര്‍ഹമായവരെ പ്രാഥമിക പരിചരണ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ട് ബന്ധപ്പെടും. യോഗ്യമായവരില്‍ അധികൃതരുടെ അറിയിപ്പ് ലഭിക്കാത്തവരുണ്ടെങ്കില്‍ 4027 7077 എന്ന നമ്പറില്‍ വിളിച്ച് അനുമതി തേടാം. അല്ലെങ്കില്‍ പിഎച്ച്‌സിസിയുടെ നര്‍ ആ കോം എന്ന മൊബൈല്‍ ആപ്പ് മുഖേനയും അനുമതി തേടാം.