പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഗുരുതര ആരോപണമെന്ന് സുപ്രിം കോടതി. ഹരജിക്കാര്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പേപ്പ൪ റിപ്പോ൪ട്ടല്ലാതെ മറ്റെന്തെങ്കിലും തെളിവുകൾ കയ്യിലുണ്ടോയെന്ന് സുപ്രിം കോടതി ചോദിച്ചു.
കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ സുപ്രിം കോടതി പരിഗണിക്കുകയാണ്. അതേസമയം സുപ്രിം കോടതി മുൻ ജഡ്ജി അരുൺ മിശ്രയുടെ ഫോണും ചാര സ്‍പൈവെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി വെളിപ്പെടുത്തൽ.
അരുൺ മിശ്ര 2010 സെപ്തംബർ മുതൽ 2018 വരെ ഉപയോഗിച്ചിരുന്ന ഫോണാണ് ചോർത്തിയത്. വാർത്താപോർട്ടലായ ‘ദ വയർ ‘ പുറത്ത് വിട്ട പുതിയ പട്ടികയിൽ സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകൻ ആൽജോ ജോസഫിന്‍റെ പേരും ഉൾപ്പെടുന്നു. സുപ്രിം കോടതിയിൽ പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്തത് കൊണ്ടാകും പട്ടികയിൽ ഉൾപ്പെട്ടതെന്ന് ആൽജോ ജോസഫ് പറഞ്ഞു.