തിരുവോണ ദിനമായ ശനിയാഴ്ച സംസ്ഥാനത്തെ മദ്യവിൽപനശാലകൾ തുറക്കില്ലെന്ന് എക്സൈസ് കമ്മിഷണർ അറിയിച്ചു. ബവ്റിജസ്, കൺസ്യൂമർഫെഡ് മദ്യവിൽപനശാലകൾ തുറക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മറ്റു മദ്യവിൽപനശാലകളിൽ തിരക്ക് അനിയന്ത്രിതമാകാനും അതുവഴി കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാനുമുള്ള സാധ്യത മുന്നിൽ കണ്ടാണ് എക്സൈസ് തീരുമാനം. കഴിഞ്ഞ വർഷം തിരുവോണ ദിനത്തിൽ ബാറുകൾ തുറക്കാൻ അനുവദിച്ചിരുന്നു.