മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിലവിലെ ഡാം പഴയതാണ്. ജലതര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്. തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുല്ലപ്പെരിയാറിൽ നിലവിലെ സ്ഥിതി ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ടു മൂന്നിന് ഓൺലൈനിൽ അടിയന്തര യോഗം ചേരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൽ അറിയിച്ചിരുന്നു. കേരള, തമിഴ്നാട് ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിമാർ, കേന്ദ്ര ജലകമ്മിഷൻ ചെയർമാൻ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. ഡാമിലെ ജലനിരപ്പ് കുറയ്ക്കാൻ തമിഴ്നാട് തയാറാകുമെന്നാണ് പ്രതീക്ഷ.