• About us
  • Latest updates
  • Contact Us
Thursday, February 2, 2023
Bharath News Live
ADVERTISEMENT
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel
No Result
View All Result
Bharath News Live
No Result
View All Result
Home World

ഹജ്: സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി; കോവിഡ് സ്ഥിരീകരിച്ചാൽ തുക തിരികെ ലഭിക്കും

July 4, 2021
in World
0
ഈ വർഷത്തെ ഹജ്ജിനുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും
Share on FacebookShare on Twitter

ഈ വർഷത്തെ ഹജിന് ഓൺലൈൻ റജിസ്‌ട്രേഷൻ വഴി തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രായമനുസരിച്ച് മൊബൈൽ സന്ദേശങ്ങൾ അയച്ച് തുടങ്ങിയതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പോർട്ടലിൽ പ്രത്യേകം റജിസ്റ്റർ ചെയ്ത 558,270 അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുത്തവർക്കാണ് സന്ദേശങ്ങൾ അയക്കുന്നത്. 51 നും 65 നും ഇടയിൽ പ്രായമുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ സന്ദേശം അയച്ചത്. ഇവരിൽ തിരഞ്ഞെടുത്തവർക്ക് വെള്ളിയാഴ്ച് അർധ രാത്രിവരെയാണ് തുടർ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരുന്നത്.

രണ്ടാം ഘട്ടം 41 നും 50 നും ഇടയുള്ളവരിൽ നിന്ന് മാനദണ്ഡങ്ങൾക്കനുസരിച്ച് ഹജിന് പരിഗണിക്കുന്നവർക്കാണ് ഇപ്പോൾ സന്ദേശങ്ങൾ ലഭിക്കുന്നത്. ഇവർ ആകെ അപേക്ഷകരിൽ 20 ശതമാനം വരും. തുടർന്ന് ആകെ അപേക്ഷകരിൽ 3 ശതമാനം വരുന്ന 20 വയസിന് താഴെയുള്ളവരിൽ നിന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുക. സന്ദേശം ലഭിച്ച് ഓരോ വിഭാഗത്തിനും നിശ്ചയിക്കപ്പെട്ട സമയ പരിധിക്കകം പാക്കേജ് തിരഞ്ഞെടുക്കൽ, ഫീ അടയ്ക്കൽ തുടങ്ങിയ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടാൽ അവസരം റദ്ദാക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.

READ ALSO

കുവൈത്ത് അഭയകേന്ദ്രത്തിൽ കൂടുതലും മലയാളികൾ; യുവതികളെ കടത്തിയത് ഷാർജ വഴി

വിസിറ്റ് വീസ അനുവദിക്കുന്നത് നിർത്തി കുവൈത്ത്; നിയമം പ്രാബല്യത്തിൽ

യോജിച്ച പാക്കേജുകൾ തിരഞ്ഞെടുക്കുക, നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക, പണമടക്കുക എന്നിവയാണ് ഈ ഘട്ടത്തിൽ പൂർത്തിയാക്കേണ്ടത്. തീർഥാടകരും ഹജ് സേവന ഏജൻസികളും തമ്മിലെ കരാറിൽ ഉള്ളത് ഇവയാണ്; തീർഥാടകർക്ക് തിരിച്ചറിയൽ കാർഡ് നൽകുക, തീർഥാടകരുടെ വിവരങ്ങൾ അടങ്ങിയ കൈവള നൽകുക, പുണ്യ സ്ഥലങ്ങളുടെ വിവരങ്ങളും കോണ്ടാക്ട് നമ്പറുകളും നൽകുക, പുരുഷന്മാർക്ക് ഒരു പുരുഷ ഡോക്‌ടറുടെ വിവരങ്ങളും മിനിക്ലിനിക് വിലാസവും, വനിതയാണെങ്കിൽ വനിതാ ഡോക്‌ടറുടെ വിവരങ്ങളും മിനിക്ലിനിക് വിലാസവും എന്നിവയാണ്.

വിശുദ്ധ പള്ളിയിലേക്ക് വരുന്ന ഘട്ടത്തിൽ സായിദി, നവാരിയ, ശറാഇയ, നസീം തുടങ്ങി 4 കേന്ദ്രങ്ങലായിരിക്കും ബസ് സർവീസിന് വേണ്ടിയുള്ള ഒരുമിച്ച് കൂടൽ കേന്ദ്രങ്ങൾ. എത്തിച്ചേരുന്ന ഹറം പള്ളിയുടെ പരിസരത്ത് ശബ്ക, വഖ്‌ഫ്‌ അബ്ദുൽ അസീസ്, അജയാദുൽ മസാഫി തുടങ്ങിയ 3 ഇടങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഈ പോയിന്റുകൾ കേന്ദ്രീകരിച്ച് ചുരുങ്ങിയത് 200 ബസുകൾ സേവനം നടത്തും. ഒത്തുചേരൽ കേന്ദ്രങ്ങളിൽ നിന്ന് ‘ഖുദൂമിന്റെ തവാഫിനായി'(പ്രാരംഭ പ്രദിക്ഷണം) രണ്ടു സംഘങ്ങളായാണ് ഹറം പള്ളിയിൽ എത്തുക. ഓരോ മൂന്ന് മണിക്കൂറിലും 6000 തീർഥാടകർക്ക് ഇങ്ങനെ കർമങ്ങൾ നിർവഹിക്കാനാകും.

ദുൽഹിജ്ജ ഏഴിന് രാവിലെ 6 മണിമുതൽ ദുൽഹിജ്ജ 8 ന് ഒമ്പത് മണി വരെ ഇത് തുടരും. അതായത് ഓരോ മണിക്കൂറിലും നസീം അല്ലാത്ത ഓരോ ഒത്തുചേരൽ കേന്ദ്രങ്ങളിൽ നിന്നും 2000 വീതം തീർഥാടകരെ ഇങ്ങനെ ഉൾക്കൊള്ളിക്കാൻ കഴിയും. ഈ തോതിൽ ഒരു ദിവസം 48000 തീർഥാടകർക്ക് അനുഷ്ഠാനങ്ങൾ സുഗമമായി നിർവഹിക്കാൻ കഴിയും. ഖുദൂമിന്റെ തവാഫിന് ശേഷം എല്ലാ തീർഥാടകരും ബാബു അലി സ്റ്റേഷനിൽ നിന്ന് ജംറ ലക്ഷ്യമാക്കി നീങ്ങും. നേരത്തെ സജ്ജീകരിച്ച് പോലെ ഏകദേശം 200 ബസുകളിലായി മൂന്നു മണിക്കൂറിനുള്ളിൽ 6000 തീർഥാടകരെ വഹിക്കുന്ന രൂപത്തിലായിരിക്കും ഇത് സംവിധാനിക്കുക.

ജംറകളിലെ ഷെഡ്യൂൾ ഉൾപ്പെടെ തീർഥാടകരുടെ പാക്കേജ് അനുസരിച്ചുള്ള സൗകര്യങ്ങളും സഞ്ചാര സമയവും രേഖപ്പെടുത്തിയ മാർഗരേഖ ഈ കമ്പനികൾ പുറത്തിറക്കും. ഓരോ ഘട്ടത്തിലും ആവശ്യമായ ശുചീകരണം, സുരക്ഷ, മറ്റു സേവനങ്ങൾ എന്നിവക്കുള്ള തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ പൂർണ പട്ടിക ഇതിൽ ഉൾപ്പെടും. കൂടാതെ ഖുദൂമിന്റെ ത്വവാഫ് (പ്രാരംഭ പ്രദക്ഷിണം) മുതൽ ഹറം പരിസരവും പുണ്യനഗരങ്ങളും ഉൾപ്പെടെയുള്ള സഞ്ചാരത്തിന് ബസുകൾ ഏർപ്പാട് ചെയ്യും. മിന, മുസ്ദലിഫ, അറഫ എന്നിവക്കിടയിൽ പെരുന്നാളിന്റെ മൂന്നു ദിവസത്തെ സഞ്ചാരവും ത്വവാഫുൽ ഇഫാദ വരെയും ബസ് സേവനങ്ങൾ തുടരും.

തീർഥാടകർ തിരഞ്ഞെടുത്ത പാക്കേജ് അനുസരിച്ചായിരിക്കും ജംറകളിൽ കല്ലെറിയാനുള്ള സമയം നിശ്ചയിച്ച് നൽകുക. കുട്ടികളെയോ പാക്കേജിൽ പെടാത്ത മറ്റു സഹകാരികളെയോ ഒരു തീർഥാടകരുടെ കൂടെയും അനുവദിക്കില്ല. ഡിജിറ്റൽ പോർട്ടൽ വഴി തന്നെ തിരഞ്ഞെടുക്കപ്പെട്ട പാക്കേജ് റദ്ദ് ചെയ്യാൻ ഓരോ തീർഥാടകനും അവസരമുണ്ട്. ജൂലൈ മൂന്നിന് മുമ്പ് ആണ് റദ്ദ് ചെയ്യുന്നതെങ്കിൽ മൊത്തം തുകയുടെ 40 ശതമാനം കുറച്ചുള്ള സംഖ്യയാണ് തിരികെ ലഭിക്കുക. ക്യാൻസലേഷൻ ജൂലൈ 10 ശേഷമാണ് ചെയ്യുന്നതെങ്കിൽ 100 ശതമാനം തുകയും നഷ്‌ടപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം അപേക്ഷകൻ കോവിഡ് പോസിറ്റീവ് ആയാൽ ബാങ്ക് ട്രാൻസ്ഫർ ഫീ ഒഴിച്ച് മുഴുവൻ തുകയും തിരികെ ലഭിക്കാനുള്ള അർഹതയുണ്ടെന്നും ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു.

ഈ വർഷം ഏറ്റവും കൂടുതൽ ഹജിന് റജിസ്റ്റർ ചെയ്തത് 31 മുതൽ 40 നും ഇടയിലുള്ള പ്രായക്കാരാണ്. ആകെ അപേക്ഷകരുടെ 38 ശതമാനം ശതമാനം ഇവരാണെന്നും അധികൃതർ അറിയിച്ചു. 21 വയസ് മുതൽ 30 വരെ പ്രായമുള്ളവർ 26 ശതമാനവും വരും.

Tags: GulfgulfnewsHajjHajj registrationSaudi

Related Posts

കുവൈത്ത് അഭയകേന്ദ്രത്തിൽ കൂടുതലും മലയാളികൾ; യുവതികളെ കടത്തിയത് ഷാർജ വഴി
World

കുവൈത്ത് അഭയകേന്ദ്രത്തിൽ കൂടുതലും മലയാളികൾ; യുവതികളെ കടത്തിയത് ഷാർജ വഴി

June 30, 2022
വിസിറ്റ് വീസ അനുവദിക്കുന്നത് നിർത്തി കുവൈത്ത്; നിയമം പ്രാബല്യത്തിൽ
World

വിസിറ്റ് വീസ അനുവദിക്കുന്നത് നിർത്തി കുവൈത്ത്; നിയമം പ്രാബല്യത്തിൽ

June 28, 2022
കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു
World

കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു

June 18, 2022
‘റഷ്യ പിന്മാറിയാല്‍ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കും; പുട്ടിനുമായി ചർച്ചയ്ക്ക് തയാർ’
World

‘റഷ്യ പിന്മാറിയാല്‍ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കും; പുട്ടിനുമായി ചർച്ചയ്ക്ക് തയാർ’

March 22, 2022
ചൈനയില്‍ 133 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു; തീപിടിച്ചതായി റിപ്പോര്‍ട്ട്
World

ചൈനയില്‍ 133 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു; തീപിടിച്ചതായി റിപ്പോര്‍ട്ട്

March 21, 2022
അരി 128 രൂപ, പാല്‍ 78; ഏഴര മണിക്കൂര്‍ പവര്‍ക്കട്ട്; ശ്രീലങ്കയില്‍ ജനം തെരുവില്‍
World

അരി 128 രൂപ, പാല്‍ 78; ഏഴര മണിക്കൂര്‍ പവര്‍ക്കട്ട്; ശ്രീലങ്കയില്‍ ജനം തെരുവില്‍

March 17, 2022
Next Post
പ്ലസ് ടു പ്രാക്ടിക്കല്‍, ഡിഗ്രി പരീക്ഷകള്‍ക്ക് തുടക്കം; 6 ലക്ഷം വിദ്യാർഥികൾ പങ്കെടുക്കും

പ്ലസ് ടു പ്രാക്ടിക്കല്‍, ഡിഗ്രി പരീക്ഷകള്‍ക്ക് തുടക്കം; 6 ലക്ഷം വിദ്യാർഥികൾ പങ്കെടുക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

വൈദ്യുതി ബോർഡ് സൂപ്പർനുമേററി തസ്‌തിക സൃഷ്ടിക്കൽ – അന്വേഷണം ഇഴയുന്നു

കെ എസ് ഇ ബി താത്കാലിക പ്രൊമോഷനുകൾ നിറുത്തലാക്കുന്നു

October 13, 2021
വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

വൈദ്യുതി ബോർഡ് പൊതു സ്ഥലം മാറ്റം വൈകിപ്പിക്കരുത്- ഓഫീസർസ് സംഘ്

September 27, 2021
രാജ്യത്താകെ 87,000 ‘ബ്രേക് ത്രൂ’ കേസ്; 46% കേരളത്തിൽ, ആശങ്കയെന്ന് കേന്ദ്രം

വിദേശത്തുനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ; പോസിറ്റീവായാൽ ജനിതക ശ്രേണീകരണം

November 28, 2021
ഈ വർഷത്തെ ഹജ്ജിനുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും

ഈ വർഷത്തെ ഹജ്ജിനുള്ള റജിസ്ട്രേഷൻ നാളെ അവസാനിക്കും

June 23, 2021
നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

August 9, 2021

EDITOR'S PICK

കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ ഇടപെട്ടില്ലെന്ന് പരാതി

കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ ഇടപെട്ടില്ലെന്ന് പരാതി

March 6, 2022
സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചു; 3 ദിവസം പരിശോധിച്ച് ആദായനികുതി വകുപ്പ്

സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചു; 3 ദിവസം പരിശോധിച്ച് ആദായനികുതി വകുപ്പ്

September 18, 2021
ന്യൂയോര്‍ക്ക് ടൈംസ് തെരഞ്ഞെടുത്ത ഈ മാസത്തെ അഞ്ച് സിനിമകളില്‍ ‘നായാട്ട്’

ന്യൂയോര്‍ക്ക് ടൈംസ് തെരഞ്ഞെടുത്ത ഈ മാസത്തെ അഞ്ച് സിനിമകളില്‍ ‘നായാട്ട്’

August 1, 2021
കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു

കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു

June 18, 2022
February 2023
M T W T F S S
 12345
6789101112
13141516171819
20212223242526
2728  
« Jan    

Categories

  • Business
  • Entertainment
  • Health
  • International
  • Kerala
  • Lifestyle
  • National
  • News
  • Politics
  • Sports
  • Tech
  • Travel
  • World

Recent Posts

  • ജഡ്ജി നിയമന പാനലിൽ കേന്ദ്രസർക്കാർ പ്രതിനിധി വേണം: ചീഫ് ജസ്റ്റിസിന് നിയമമന്ത്രിയുടെ കത്ത്
  • വിരുന്നിന് വരില്ല; ഗവര്‍ണറുടെ ക്ഷണം തള്ളി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും
  • വിദേശവനിതയുടെ കൊലപാതകം: രണ്ടുപേര്‍ക്കും ജീവപര്യന്തം; കോടതിയില്‍ രോഷാകുലരായി പ്രതികള്‍
  • Privacy Policy
  • About us
  • Contact us
  • Support Forum

© 2021 SimMedia Co. - Developed by Simcorn Technologies.

No Result
View All Result
  • Home
  • Politics
  • Kerala
  • National
  • World
  • Entertainment
  • Business
  • Technology
  • Sports
  • Health
  • Travel

© 2021 SimMedia Co. - Developed by Simcorn Technologies.