ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയർ സെക്കന്‍ഡറി വിഭാഗത്തില്‍ 87.94 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 328702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ വിജയശതമാനം 53 ശതമാനമാണ്. 25293 വിദ്യാര്‍ഥികള്‍ വിജയിച്ചു.
www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.kerala.gov.in. എന്നീ വെബ്‌സൈറ്റുകളിലും Saphalam 2022, iExaMS-Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനികളിലൂടെയും നാലു മണി മുതല്‍ പരീക്ഷാഫലം ലഭ്യമാകും.