തെലങ്കാനയിൽ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു െകാന്ന കേസിൽ പൊലീസ് തേടുന്ന 30കാരനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. ഇന്നു രാവിലെയാണ് പല്ലാകൊണ്ട സ്വദേശി രാജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതിയെ ഏറ്റുമുട്ടലിൽ െകാല്ലുമെന്ന് തൊഴിൽ മന്ത്രി മല്ല റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയുടെ ശരീരം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്കു സർക്കാർ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.
അയൽവാസിയായ കുട്ടിയെയാണ് പീഡിപ്പിച്ച് കൊന്നത്. ഇയാളുടെ വീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം ലഭിച്ചത്. ഒളിവിലായിരുന്ന പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കിയതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.