ഇന്ത്യയിൽ കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 200 കോടി കടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്ര സംഭവമാണെന്ന് മോദി ട്വീറ്റു ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 98 ശതമാനവും ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. 90 ശതമാനത്തോളം പേർ രണ്ടു ഡോസും സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
‘ഇന്ത്യ വീണ്ടും ചരിത്രം രചിച്ചിരിക്കുന്നു! 200 കോടി വാക്സീൻ ഡോസുകൾ എന്ന വിശേഷ സംഖ്യ പിന്നിട്ടതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിനന്ദനം. ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞം അളവിലും വേഗതയിലും സമാനതകളില്ലാത്തതാക്കി മാറ്റുന്നതിൽ സംഭാവന നൽകിയവരെ ഓർത്ത് അഭിമാനിക്കുന്നു. ഇത് കോവിഡിനെതിരെയുള്ള രാജ്യാന്തര പോരാട്ടത്തിന് കരുത്തു പകരുന്നു’– മോദി ട്വീറ്റു ചെയ്തു.