ജമ്മു കശ്മീരിലെ ത്രാലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. ത്രാലിലെ നഗ്ബരാന്‍ വനമേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
രഹസ്യവിവരത്തെ തുടര്‍ന്നു തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശക്തമായ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അവന്തിപോറയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.