ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ആറ് കിലോയോളം തൂക്കംവരുന്ന സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തു. സംഭവത്തില്‍ ഒരു ലഷ്‌കര്‍ ഈ തൊയ്ബ ഭകരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജമ്മു കശ്മീര്‍ പോലീസ് മേധാവ ദില്‍ബാഗ് സിങാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ തിരക്കേറിയ മേഖലയില്‍ സ്ഥാപിക്കാനിരുന്ന സ്‌ഫോടക വസ്തുവാണ് പോലീസ് കണ്ടെടുത്തത്. ഇതിലൂടെ വലിയ സ്‌ഫോടന പദ്ധതിയാണ് ജമ്മു പോലീസ് ഇല്ലാതാക്കിയത്.
സംഭവം ഭീകരാക്രമണമാണെന്ന് സ്ഥിരീകരണം വന്നതോടെ അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ വ്യക്തിയെ ചോദ്യം ചെയ്തുവരികയാണ്. സ്‌ഫോടനത്തില്‍ കൂടുതല്‍ പേരെ ഉടന്‍ പിടികൂടാനുള്ള സാധ്യതയുണ്ടെന്നും ജമ്മുകശ്മീര്‍ ഡിജിപി അറിയിച്ചു.
വ്യോമതാവളത്തിലെ രണ്ടു സ്‌ഫോടനങ്ങള്‍ക്കും ഉപയോഗിച്ചത് സ്‌ഫോടക സാമഗ്രികള്‍ വഹിക്കുന്ന ഡ്രോണുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജമ്മു പോലീസ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ജമ്മുവിലെ വ്യോമതാവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു കെട്ടിടത്തിന് ചെറിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യമായി നടത്തുന്ന ആക്രണത്തില്‍ സുരക്ഷാവൃത്തങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സുരക്ഷ സാഹചര്യം അവലോകനം ചെയ്ത് വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞു.ജമ്മുവിലെ നിര്‍വാള്‍ പ്രദേശത്ത് നിന്ന് പോലീസ് ഒരു തീവ്രവാദിയെ പിടികൂടുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇയാളെയും ചോദ്യം ചെയ്തതിലൂടെ ചില വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.