ജയസൂര്യയെ നായകനാക്കി ജോഷിയുടെ സംവിധാനത്തിൽ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു. ജയസൂര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. മാമാങ്കത്തിന് ശേഷം വേണു കുന്നപ്പിള്ളി നിർമിക്കുന്ന ചിത്രമാണിത്.
നിഷാദ് കോയയാണ് തിരക്കഥ. പിആർഓ ബാദുഷ. ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രീകരണം നടക്കുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന സണ്ണി, നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈശോ, ജി.പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ, കത്തനാർ തുടങ്ങിയ ചിത്രങ്ങളും ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.