കന്നഡ ടിവി സീരിയൽ നടി സൗജന്യയെ ബെംഗളൂരുവിലുള്ള ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മരിക്കാൻ തീരുമാനിച്ചതിന് മാതാപിതാക്കളോട് മാപ്പു ചോദിക്കുന്ന കുറിപ്പും പൊലീസ് കണ്ടെത്തി. ഫ്ലാറ്റിലെത്തിയ സുഹൃത്താണ് ആദ്യം മൃതദേഹം കണ്ടത്.
കുടക് ജില്ലയിലെ കുശാൽ നഗർ സ്വദേശിയായ സൗജന്യ രണ്ട് കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വിഷാദരോഗത്തിലാണെന്നും ഇനിയും താങ്ങാനാവില്ലെന്നും മൂന്നു തീയതികള്‍ രേഖപ്പെടുത്തിയ നാലു പേജുള്ള കുറിപ്പിലുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി രാജരാജേശ്വരി മെഡിക്കൽ കോളജിലേക്കു മാറ്റി.