സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയും 28ന് കോൺഗ്രസിൽ ചേരും. മേവാനിയാണ് ഇക്കാര്യം പരസ്യമാക്കിയത്.
ഗുജറാത്ത് പിസിസി വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേലിന്റെ മധ്യസ്ഥതയിൽ ഇരുവരെയും കോൺഗ്രസിൽ എത്തിക്കാനുള്ള അണിയറനീക്കങ്ങൾ ഏതാനും ആഴ്ചകളായി പാർട്ടി നടത്തിയിരുന്നു. കനയ്യക്കു ബിഹാർ പിസിസിയിലോ ദേശീയ നേതൃത്വത്തിലോ ഉന്നത പദവി നൽകിയേക്കും.
ദലിത് നേതാവായ മേവാനിയുടെ സാന്നിധ്യം യുപി തിരഞ്ഞെടുപ്പിലടക്കം ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കനയ്യ സിപിഐ വിടില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ അടുത്തിടെ പറഞ്ഞിരുന്നു.