നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതിയുടെ നിശിത വിമർശനം. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിപ്രസ്താവത്തിലാണ് സർക്കാരിനെതിരായ രൂക്ഷപരാമർശങ്ങൾ. കേസിൽ സർക്കാരിന്റെ ഹർജി തളളിയ കോടതി നിലവിലെ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്നും വ്യക്തമാക്കി.
കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ അതിര് സർക്കാർ ലംഘിച്ചു. സർക്കാർ ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനാണ്. ഈ പ്രത്യേക അവകാശം പൊതുനിയമങ്ങളിൽ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. കേസുകൾ പിൻവലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും കോടതി വ്യക്തമാക്കി.