ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ.
‘ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകിയാൽ അനർഹർക്ക് ആനുകൂല്യം ലഭിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണ’മെന്നും ആവശ്യം. സച്ചാർ, പാലൊളി കമ്മിറ്റികൾ മുസ്‌ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ കണ്ടെത്തിയിരുന്നു. അതിനാലാണു മുസ്‌ലിം വിഭാഗത്തിനു കൂടുതൽ സ്കോളർഷിപ് അനുവദിച്ചത്.
ജെ.ബി. കോശി റിപ്പോർട്ട് വരുന്നതിനു മുൻപു ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകിയാൽ അത് അനർഹർക്കും ലഭിക്കുമെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ പറയുന്നു.