സ്വര്‍ണം തട്ടിയെടുക്കാന്‍ ടിപി വധക്കേസ് പ്രതികള്‍ സഹായിച്ചെന്ന് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി. കവരുന്ന സ്വര്‍ണത്തിന്‍റെ ലാഭവിഹിതം പകരം നൽകിയെന്നും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഒളിവില്‍ പോകാനും ടിപി കേസ് പ്രതികള്‍ സഹായിച്ചെന്ന് അര്‍ജുന്‍റെ മൊഴിയിലുണ്ട്.
ഷാഫിയുടെ നിർദേശാനുസരണമാണു സ്വർണക്കടത്തു പൊട്ടിക്കാൻ പോകുന്നതെന്നും അർജുൻ ആയങ്കി കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്. അർജുൻ ആയങ്കിയെ മുഹമ്മദ് ഷാഫിയുടെ വീട്ടിലെത്തിച്ചു തെളിവെടുക്കും. കണ്ണൂർ ജില്ലയിൽ അഴീക്കോട്ടെ ആയങ്കിയുടെ വീട്ടിലും പരിയാരത്തിനു സമീപം ഫോൺ ഉപേക്ഷിച്ച സ്ഥലത്തും കസ്റ്റംസ് തെളിവെടുക്കും.