കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിക്ക് ശിക്ഷാ ഇളവ് നല്‍കി ഹൈക്കോടതി. ശിക്ഷ 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായി കുറച്ചു. ഇരുപത് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്.
ശിക്ഷാവിധിക്കെതിരേ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജിയില്‍ ജസ്റ്റിസ് നാരായണ പിഷാരടി ഉള്‍പ്പെടെയുള്ള ബെഞ്ച് വിശദമായ വാദം കേട്ടിരുന്നു. ഈ വാദത്തിനൊടുവിലാണ് ശിക്ഷാ ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളാണ് റോബിന്‍ വടക്കുംചേരിക്കെതിരെ ചുമത്തിയിരുന്നത്. പോക്‌സോ കേസ് ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ വിചാരണക്കോടതി ശരിവെച്ചത്. ഇതിനെതിരെയാണ് ഫാദര്‍ റോബിന്‍ അപ്പീല്‍ നല്‍കിയത്.
പോക്‌സോ കേസും ബലാത്സംഗവും ശരിവെച്ച കോടതി സ്ഥാപനത്തിന്റെ മേലധികാരി എന്ന പദവി ദുരുപയോഗം ചെയ്തു എന്ന കുറ്റമാണ് നീക്കംചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റോബിന്‍ വടക്കുംചേരിക്ക് ശിക്ഷാ ഇളവ് ലഭിച്ചത്.