ഓഫീസർമാർക്കിടയിൽ റഫറണ്ടം നടത്തി അംഗീകൃത സംഘടനയെ നിശ്ചയിക്കുന്നതിനുള്ള ഓൺലൈൻ വോട്ടെടുപ്പിനുള്ള വൈദ്യുതി ബോർഡിന്റെ ശ്രമത്തിനെതിരെ കൊണ്ഗ്രെസ്സ് അനുകൂല സംഘടനയായ കേരള പവർ ബോർഡ് ഓഫീസർസ് ഫെഡറേഷൻ 2017 ൽ ഹൈ കോടതിയിൽ കേസ് കൊടുത്തിരുന്നു . ഈ കേസിൽ കക്ഷി ചേരാനാണ് സുപ്രീം കോടതി കെ എസ് ഇ ബി ഓഫീസർസ് സന്ഘിനോട് നിർദേശിച്ചത്. ജസ്റ്റിസുമാരായ സൻജീവ് ഖന്ന യും ബേല എം ത്രിവേദിയും അടങ്ങിയ ബെഞ്ച് ആണ് ഉത്തരവിട്ടത് . ഹൈ കോടതി കേസിൽ കക്ഷി ചേരാനുള്ള ഇടതു യുണിയനായ ഓഫീസർസ് അസോസിയേഷന്റെ അപേക്ഷ ഇത് വരെ കോടതി പരിഗണിച്ചിട്ടില്ല.
ഇതിനിടെ കേരള പവർ ബോർഡ് ഓഫീസർസ് ഫെഡറേഷന്റെ റിട്ടയർ ചെയ്ത ജനറൽ സെക്രട്ടറിയും മറ്റൊരു സെക്രട്ടറിയും കോൺഗ്രസിന്റെ മറ്റൊരു ഓഫീസർ സംഘടനയായ കേരള ഇലക്ട്രിസിറ്റി ഓഫീസർസ് കോൺഫെഡറേഷനിൽ ചേരുകയും സംഘടനയുടെ പേര് പഴയ സംഘടനയായ കേരള പവർ ബോർഡ് ഓഫീസർ ഫെഡറേഷൻ എന്ന് പുതിയ പേര് സ്വീകരിക്കുകയും പുതിയ ഭാരവാഹികളെ നിശ്ചയിക്കുകയും ചെയ്തു . ഇതിനെ തുടർന്ന് രണ്ടു സംഘടനകൾ തമ്മിൽ തർക്കവും ക്രിമിനൽ കേസും സിവിൽ കേസും ആയി . മാത്രവുമല്ല തിരുവനന്തപുരത്തു കേന്ദ്ര കമ്മിറ്റിയുടെ ഒരു കോടിയോളം രൂപ വരുന്ന നാലു ബാങ്കുകളിലുള്ള നിക്ഷേപ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.
നിലവിലുള്ള പഴയ കേരള പവർ ബോർഡ് ഓഫീസർസ് ഫെഡറേഷനും 2017 ലെ ഈ ഹൈ കോടതി കേസിൽ കക്ഷി ചേരാൻ അപേക്ഷ വെച്ചിട്ടുണ്ടെങ്കിലും ഇതും ഹൈ കോടതിയിൽ പെന്റിങ് ആണ്.
നിലവിൽ അഞ്ചു ഓഫീസർ സംഘടനകളെ അംഗീകരിച്ചതിനു തുല്യമായി വൈദ്യതി ബോർഡ് കണക്കാക്കുന്നുണ്ട് . എന്നാൽ കെ എസ് ഇ ബി ഓഫീസർസ് സംഘ്‌നോട് മാത്രം ഇരുപത്തഞ്ചു ശതമാനം അംഗങ്ങളുടെ പേര് വിവരം കൊടുക്കണമെന്ന് പറയുന്നത് വിവേചനപരമാണെന്നാണ് ഓഫീസർസ് സംഘിന്റെ പരാതി . മാത്രവുമല്ല ഹൈ കോടതി സ്റ്റേ ഉള്ളത് കൊണ്ട് രഹസ്യ വോട്ടെടുപ്പ് ഇത് വരെയും നടന്നിട്ടില്ല . ഇരുപത്തഞ്ചു ശതമാനം അംഗബലം എങ്ങനെ അഞ്ചു സംഘടനകൾക്ക് കിട്ടി എന്ന ചോദ്യവും ഓഫീസർസ് സംഘ് ഉയർത്തി.
കെ എസ് ഇ ബി ഓഫീസർസ് സംഘിന് വേണ്ടി സംസ്ഥാന ജനറൽ സെക്രെട്ടറി യു വി സുരേഷ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. സീനിയർ അഭിഭാഷകയായ സോണിയ മാത്തൂർ, അഭിഭാഷകരായ കവിത സുബാഷ് , നചികേത ജോഷി , സുബാഷ് ചന്ദ്രൻ , സായൂജ് മോഹൻദാസ് എന്നിവർ ഓഫീസർസ് സംഘിന് വേണ്ടിഹാജരായി.