കേരള വൈദ്യുതി ബോർഡ് പൊതുസ്ഥലമാറ്റം വൈകിപ്പിക്കുന്നതിന് എതിരെ KSEB ഓഫീസർസ് സംഘ് രംഗത്ത്. മാർച്ച് 31 നു പുറത്തിറക്കേണ്ട പൊതു സ്ഥലം മാറ്റം കെ.എസ്.ഇ.ബി യിൽ ഇത് വരെ കരട് രൂപം പോലും ഇറക്കിയിട്ടില്ല. ഈ വർഷം റിട്ടയർ ചെയ്യുന്നവരും അടുത്ത വർഷം ആദ്യം റിട്ടയർ ചെയ്യുന്നവരും അടക്കം ധാരാളം ജീവനക്കാർ താമസ സ്ഥലത്തിന് അടുത്ത് സ്ഥലം മാറ്റം ലഭിക്കാൻ അപേക്ഷ കൊടുത്തു കാത്തിരിക്കയാണ് എന്ന് ഓഫീസർസ് സംഘ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
“റിട്ടയർ ചെയ്യാൻ മാസങ്ങൾ മാത്രം അവശേഷിക്കുന്നവരെ കഴിഞ്ഞ വർഷം ട്രാൻസ്ഫർ ചെയ്തതിനെതിരെ ധാരാളം കേസുകൾ ഹൈ കോടതിയിൽ വന്നിരുന്നു. കോടതിയുടെ ഉത്തരവുകൾ ധാർഷ്ട്യത്തോടെ നടപ്പാകാത്തതിനെ തുടർന്ന് ചിലർക്ക് നാലും അഞ്ചും തവണ വ്യത്യസ്ത കേസുകൾ കൊടുക്കേണ്ടി വന്നു. കോടതി വിധികൾ ധിക്കരിക്കുന്നതിനു തൻപ്രമാണിത്തത്തോടെ നേതൃത്വം കൊടുത്ത എച്.ആർ.എം വിഭാഗത്തിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയറെ ദിവസങ്ങൾക്കു മുൻപാണ് ബോഡ് മാനേജ്‌മന്റ് തൽസ്ഥാനത്തു നിന്ന് മാറ്റിയത്. എന്നാൽ ഇതിനൊക്കെ കുട പിടിച്ച ചിലർ ആ വിഭാഗത്തിൽ ഇപ്പോഴും വർഷങ്ങളായി ജോലി ചെയ്യുകയാണ്. വൈദ്യുതി ഭവനുകളിൽ ഒരു വ്യാഴവട്ടവും എന്തിനേറെ കാൽ നൂറ്റാണ്ടിലുമധികം കാലം ഒരേ സ്ഥലത്തു ആളുകൾ ജോലിചെയ്യുമ്പോഴാണ് പെൻഷൻ പറ്റാൻ മാസങ്ങൾ മാത്രമുള്ളവരെ കഴിഞ്ഞ കൊല്ലം മാറ്റിയത്. ഇത് മൂലം ഹൈ കോടതിയിൽ ധാരാളം കേസുകൾ വരാനുണ്ടായ സാഹചര്യം അന്വേഷണ വിധേയമാക്കണമെന്ന്” ഓഫീസർസ് സംഘ് ജനറൽ സെക്രട്ടറി യു. വി. സുരേഷ് ആവശ്യപ്പെട്ടു.
2019 മുതൽ കെ.എസ്.ഇ.ബി ഓഫീസർസ് സംഘ് അർഹതപ്പെട്ട ഭാരവാഹി പ്രൊട്ടക്ഷനും മെഡിക്കൽ കമ്മിറ്റിയിലേക്കുള്ള പ്രാതിനിധ്യവും നിരന്തരം ആവശ്യപ്പെടുകയാണ്. എന്നാൽ എച്.ആർ.എം വിഭാഗത്തിലെ ചില കുബുദ്ധികൾ ഇതിനു എതിര് നിൽക്കുകയും സംഘ് ഭാരവാഹികളെ മാനദണ്ഡം മറികടന്നു ട്രാൻസ്ഫർ ചെയ്യുകയും വിഷയങ്ങൾ വ്യക്തിപരം എന്ന നിലയിൽ നിരന്തരം കോടതിക്കു മുൻപിൽ എത്തുകയും ചെയ്തു എന്ന് ഓഫീസർസ് സംഘ് പത്രകുറിപ്പിൽ വ്യക്തമാകുന്നു.
എന്നാൽ ഈ വർഷവും സംഘിനെ മെഡിക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് ഓഫീസർസ് സംഘ് ഹൈകോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കുകയും ജൂലൈ 23 നു ഭാരവാഹി പ്രൊട്ടക്ഷനും മെഡിക്കൽ കമ്മിറ്റി പ്രാതിനിധ്യവും മൂന്നു ആഴ്ചക്കകം പരിഗണിക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.
എന്നാൽ ഇത് പരിഗണിക്കില്ല എന്നറിഞ്ഞതിനെ തുടർന്ന് ഓഫീസർസ് സംഘ് ഹൈ കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും ജൂലൈ 29 നു മെഡിക്കൽ കമ്മിറ്റി ഒരു മാസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു. ഇതിനെ തുടർന്ന് സംഘിന്റെ ന്യായമായ ആവശ്യം പരിഗണിക്കുന്നതിന് പകരം ഹൈ കോടതിയിലെ സ്ഥിരം വക്കീലിനെ മാറ്റി സ്‌പെഷൽ എൻഗേജ്മെന്റ് ആയി വലിയ ഫീസ് കൊടുത്തു സീനിയർ വകീലിനെ കൊണ്ട് വാദിപ്പിച്ച് സ്റ്റേ വെക്കേറ്റ് ചെയ്യിപ്പിക്കാൻ ശ്രമിക്കുകയും, എന്നാൽ കോടതി സ്റ്റേ മോഡിഫൈ ചെയ്തു കൊണ്ട് സംഘിന്റെ ആവശ്യങ്ങൾ മൂന്നു ആഴ്ചക്കകം പരിഗണിക്കാൻ ഓഗസ്റ്റ് 12 നു താത്കാലിക ഉത്തരവ് ഇടുകയും ചെയ്തു. ഇതും പരിഗണിക്കാത്തതിനെ തുടർന്ന് ഓഫീസർസ് സംഘ് സുപ്രീം കോടതിയെ സമീപിക്കുകയും, ഹൈ കോടതിയിലെ കേസിൽ അന്തിമ വിധി വരാത്തതിനാൽ സുപ്രീം കോടതി ഇതിൽ ഇടപെടുന്നില്ലെന്നും എന്നാൽ ഹൈകോടതി എത്രയും പെട്ടെന്ന് തീർപ്പാക്കണ മെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ഇത്രയൊക്കെ ആയിട്ടും സംഘിന്റെ ആവശ്യങ്ങൾ പരിഗണിക്കാനൊ ഹൈ കോടതിയിലെ കേസ് തീർപ്പാക്കാനോ എച്.ആർ.എം വിഭാഗത്തിലെ ചിലരുടെ എതിർപ്പ് മൂലം സാധിച്ചിട്ടില്ല എന്നും ഇപ്പോൾ സെപ്തംബര് 23 നു മെഡിക്കൽ കമ്മിറ്റി മീറ്റിംഗുകൾ ഓഗസ്റ്റ് ആദ്യവാരം കഴിഞ്ഞെന്നും ആയതിനാൽ അടുത്ത വർഷത്തെ കമ്മിറ്റിയിൽ ഉൾപെടുത്താൻ പറ്റുന്ന കാര്യം പരിഗണിക്കാമെന്ന് ഈ വൈകിയ വേളയിൽ വിചിത്രമായ ഉത്തരവിട്ടിരിക്കയാണ് എന്നും സംഘ് ആരോപിക്കുന്നു.
ഇതിനെ തുടർന്ന് ഓഫീസർസ് സംഘ് കേസ് പെട്ടെന്ന് തീർപ്പാക്കുന്നതിനു ഹൈ കോടതിയിൽ അർജെന്റ് മെമ്മോ ഫയൽ ചെതിരിക്കയാണ് എന്നും,ആയിരക്കണക്കിന് ജീവനക്കാർക്ക് സ്വദേശത്തു ഉചിതമായ സമയത്തു മടങ്ങി വരാൻ പറ്റാത്ത അവസ്ഥയിലുള്ളതിനാൽ വൈദ്യുതി മന്ത്രിയും ചെയർമാനും ഇടപെട്ടു യുദ്ധകാലാടിസ്ഥാനത്തിൽ ട്രാൻസ്ഫർ ഇറക്കി ജീവനക്കാരുടെ ആശങ്കക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ഓഫീസർസ് സംഘ് ജനറൽ സെക്രെട്ടറി യു.വി.സുരേഷ് ആവശ്യപ്പെട്ടു.