ഫാമിലി വീസ, ടൂറിസ്റ്റ് വീസ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിസിറ്റ് വീസകളും അനുവദിക്കുന്നത് കുവൈത്ത് നിർത്തി. തിങ്കളാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നടപടി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹ്മ്മദ് അൽ സാബിന്റെ നിർദേശ പ്രകാരമാണ് നടപടി. താമസകാര്യ വകുപ്പിന് വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.