അഗതി മന്ദിരത്തിൽ ഭക്ഷ്യ വിഷബാധയേറ്റ് ഒരാൾ മരിച്ചു. അന്തേവാസിയായ പീതാബരൻ (65) ആണ് മരിച്ചത്. നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഒരു മുറിയിൽ താമസിക്കുന്നവർക്കാണ് വിഷബാധയേറ്റത് എന്നതിൽ ദുരൂഹതയുണ്ട്.
ഭക്ഷണത്തിൽ വിഷം കലർത്തിയതാണോ എന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചികിത്സയിലുള്ള ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂർ സിറ്റി അവേരയിലെ തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള അന്തേവാസികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.