റഫാൽ കരാറിൽ (Rafale deal) പുതിയ തെളിവുകൾ പുറത്ത് വിട്ട് ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് (Mediapart) . റഫാൽ കരാറിനായി ദസോ ഏവിയേഷൻ (Dassault Aviation) കൈക്കൂലി നൽകിയെന്നാണ് മീഡിയ പാർട്ട് വെളിപ്പെടുത്തുന്നത്. 7.5 കോടി മില്യണ്‍ യൂറോ ഇടനിലക്കാരന്‍ സുഷെൻ ഗുപ്തക്ക് ദസോ ഏവിയേഷൻ നല്‍കി. കൈക്കൂലി നൽകാൻ വ്യാജരേഖകൾ ഉപയോഗിച്ചു.
തെളിവുകൾ ലഭിച്ചിട്ടും ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. സിബിഐ, ഇഡി എന്നീ അന്വേഷണ ഏജൻസികൾക്ക് 2018 ഒക്ടോബറിൽ തന്നെ തെളിവ് ലഭിച്ചിരുന്നതായി മീഡിയപാർട്ട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകളും മീഡിയപാർട്ട് പുറത്തുവിട്ടു.
റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചതായി റമീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രഞ്ച് പ്രൊസിക്യൂഷന്‍ സര്‍വീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷിക്കുന്നത്. സ്‌പെഷ്യല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചു. അഴിമതി നടന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണമെന്ന് ദേശീയ ധനകാര്യ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് എന്‍ജിഒ ഷെര്‍പയുടെ പരാതിയിലാണ് നടപടി. കരാറില്‍ അഴിമതി നടന്നതായും സ്വാധീനം ചെലുത്തപ്പെട്ടതായും ഷെര്‍പ ആരോപിച്ചിരുന്നു.
2021 ഏപ്രില്‍ മുതല്‍ മീഡിയാപാര്‍ട്ട് വെബ്‌സൈറ്റ് റഫാല്‍ ഇടപാടില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ ഇടനിലക്കാര്‍ക്ക് 8000 കോടി രൂപ കൈക്കൂലി നല്‍കിയെന്നും വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. പബ്ലിക് പ്രൊസിക്യൂഷന്‍ സര്‍വീസ് മുന്‍ മേധാവി എലിയാന ഹൗലട്ടിയാണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങളിലെ സത്യം പുറത്തുവരണമെന്ന് അവര്‍ വ്യക്തമാക്കി.