ഹരിത പിരിച്ചുവിട്ട നടപടി പാര്‍ട്ടിക്കകത്തുള്ള കാര്യമെന്ന് എം.കെ.മുനീര്‍ എംഎൽഎ. പൊതുസമൂഹം പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ചര്‍ച്ചകളും നടത്തിയേക്കാം. എന്നാൽ പാർട്ടി തീരുമാനം അന്തിമമാണ്. അതിൽ സ്ത്രീ–പുരുഷ വ്യത്യാസമില്ല. ഹരിതയ്ക്ക് തീരുമാനിക്കാം അവർക്ക് എന്ത് ചെയ്യാമെന്ന്.
ഉന്നതാധികാരസമിതിയുടെ തീരുമാനം അംഗീകരിക്കും. എതിരഭിപ്രായമില്ല. ലീഗിനെ സംബന്ധിച്ച് എടുത്ത തീരുമാനം അന്തിമമാണ്. ഹരിത വിഷയത്തിൽ എംഎസ്എഫ് നേതാക്കൾക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്നും മുനീർ പറഞ്ഞു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ലീഗ് നടപടിക്ക് എതിരെ ഹരിത നേതൃത്വം രംഗത്തുവന്നിരുന്നു.