ബൈക്ക് റേസിങ്ങിന് തടയിടാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ‘ഓപ്പറേഷൻ റാഷ്’ എന്ന പേരിൽ സംസ്ഥാന വ്യാപക പരിശോധന തുടങ്ങി. പിടിയിലാകുന്നവർക്കെതിരെ കേസെടുക്കുന്നതിനൊപ്പം ലൈസൻസും റദ്ദാക്കും.
ഇത്തരത്തിലുള്ള അഭ്യാസപ്രകടനങ്ങൾ കൂടുതലായി നടക്കുന്ന റോഡുകളും സ്ഥലങ്ങളും കണ്ടെത്തിയെന്ന് അഡി. ട്രാൻസ്പോർട് കമ്മിഷണർ പ്രമോജ് ശങ്കർ പറഞ്ഞു. ഈയിടെ കോട്ടയം ചങ്ങനാശേരി ബൈപ്പാസിൽ ബൈക്ക് മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.