മരംമുറി കൊള്ള, കോവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയിൽനിന്നു ചർച്ചകൾ വഴിതിരിച്ചു വിടാനുള്ള സർക്കാർ -പ്രതിപക്ഷ ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്നു കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണ്.
മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വാർത്താസമ്മേളനത്തിൽ അക്രമ കഥകളും പോർവിളിയും നടത്തുന്നത് ആസൂത്രിതമായാണ്. മരംമുറി വിവാദം, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയിൽ സർക്കാർ കടുത്ത പ്രതിരോധത്തിലാണ്. അതിൽനിന്നു സർക്കാരിനെ രക്ഷിക്കാനും ചർച്ചകൾ വഴിതിരിച്ച് വിടാനും പ്രതിപക്ഷം സഹായിക്കുന്നു.
കേരളത്തിന്റെ മൂന്നിരട്ടി വലുപ്പവും ജനസംഖ്യയുമുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ പ്രതിദിനം
നാലായിരത്തിലൊക്കെ എത്തി. കേരളത്തിൽ പതിനായിരത്തിന് മുകളിലാണ്. ഇതാണ് ഗൗരവമായി ചർച്ച നടത്തേണ്ടതെന്നും മുരളീധരൻ പറഞ്ഞു.