കനത്ത മഴയ്ക്കിടെ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടിക്ക് നീക്കം. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും. ജയദീപിന് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിച്ചതിന് ജയദീപിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയാണ് സസ്പെന്‍ന്റ് ചെയ്യിച്ചത്. പിന്നാലെ രൂക്ഷപ്രതികരണവുമായി സോഷ്യല്‍ മീഡിയയിലൂടെ ജയദീപ് രംഗത്തെത്തിയിരുന്നു. തനിക്കെതിരെ നടപടിയെടുത്തവരെ കൊണ്ടാണ്ടര്‍മാര്‍ എന്ന് വിശേഷിപ്പിച്ച ജയദീപ് അവധി ചോദിച്ചിട്ടും ലഭിക്കാതിരുന്ന തനിക്ക് സസ്പെന്‍ഷന്‍ അനുഗ്രമാണെന്നും പറഞ്ഞിരുന്നു.
ഐ.എന്‍.ടി.യു.സി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റായ ജയദീപിനെതിരെ നേരത്തെ വീട്ടില്‍ കയറി ഒരാളെ വെടിവെച്ചതിനും കേസുണ്ടായിരുന്നു. ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റൂട്ടില്‍ പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലാണ് ജയദീപ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ബസ് അകപ്പെട്ടത്.