ഇ ബുൾ ജെറ്റ് സഹോദരന്മാർക്കെതിരെ വീണ്ടും പൊലീസ് കേസ്. കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സൈബർസെൽ ഓഫിസിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയിലാണ് പുതിയ കേസ്. ഇവരുടെ പേജിലുണ്ടായിരുന്ന വിഡിയോകൾ ചൂണ്ടിക്കാട്ടിയാണ് കേസ്. തോക്ക് ചൂണ്ടി പ്രകോപനം സൃഷ്ടിക്കുന്ന വീഡിയോകളുണ്ട്. ഈ വീഡിയോകളുടെ പേരിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കും.
ഇ ബുൾജെറ്റ് സഹോദരന്മാരായ എബിനും ലിബിനുമെതിരെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നേരത്തെ തന്നെ പോലീസ് കേസെടുത്തിരുന്നു. ആർടി ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയതിന് അറസ്റ്റിലായ ഇവർക്ക് പിഴചുമത്തി ജാമ്യം അവുവദിച്ചിരുന്നു. അനുമതിയില്ലാതെ വാഹനത്തിൽ മാറ്റംവരുത്തി നിയമം ലംഘിച്ചതിനാണ് പിഴ ചുമത്തിയത്.