പുതുക്കിയ മദ്യനയത്തിന് ഇന്നു ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വീര്യം കുറഞ്ഞ മദ്യമെത്തും. ഐടി പാർക്കുകളിൽ ബാർ സ്ഥാപിക്കും. കൂടുതല്‍ മദ്യശാലകള്‍ വരും. ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടും.
ലോകയുക്ത ഓർഡിനൻസ് പുതുക്കി ഇറക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓർഡിനൻസ് പുതുക്കൽ സാങ്കേതിക നടപടി മാത്രമെന്നു നിയമ മന്ത്രി അറിയിച്ചു. സിപിഐക്ക് വ്യത്യസ്ത നിലപാട് ആണുള്ളതെന്ന് മന്ത്രി കെ.രാജൻ മന്ത്രിസഭയിൽ അറിയിച്ചു.