സ്വകാര്യതാ നയം ഉടൻ നടപ്പാക്കില്ലെന്ന് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വാട്സാപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വാട്സാപ്പ് വിവരങ്ങൾ ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കപ്പെടുന്നത് ഉപയോക്താവിന്റെ സ്വകാര്യത ഹനിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു.
സ്വകാര്യതാ നയത്തെക്കുറിച്ച് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) അന്വേഷണം ആരംഭിച്ചിരുന്നു. സിസിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാട്സാപ്പ് നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളി. സ്വകാര്യതാ നയം അംഗീകരിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കുന്നുവെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. രാജ്യത്ത് പുതിയ ഡേറ്റ സംരക്ഷണ നിയമം വരുന്നതിന് മുന്‍പ് പരമാവധി ആളുകളെക്കൊണ്ട് സ്വകാര്യതാ നയം അംഗീകരിപ്പിച്ചു വിവരങ്ങള്‍ ശേഖരിക്കാനാണ് വാട്സാപ്പ് നീക്കമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഫെബ്രുവരിയിൽ സുരക്ഷാ നയം നടപ്പാക്കാനായിരുന്നു കമ്പനിയുടെ നീക്കം. വ്യാപക പ്രതിഷേധവും ആശങ്കയും ഉയർന്നതിനെത്തുർടന്ന് ഇത് ദീർഘിപ്പിക്കുകയായിരുന്നു. വാട്സാപ്പ് സ്വകാര്യതയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും കേസ് നിലവിലുണ്ട്.