11 സ്ത്രീകളെ ലൈംഗികമായി ആക്രമിച്ച കേസിൽ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമോ രാജിവച്ചു. പ്രസിഡന്റ് ജോ ബൈഡൻ അടക്കം കൈവിട്ടതോടെയാണ് രാജി.
യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്നു വരെ കരുതപ്പെട്ടിരുന്ന കരുത്തനായ ഡമോക്രാറ്റ് നേതാവാണ് കുമോ. 2011 മുതൽ ന്യൂയോർക്ക് ഗവർണറായിരുന്നു. 5 മാസത്തെ അന്വേഷണത്തിലൊടുവിലാണ് കേസിൽ ആൻഡ്രൂ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.