സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഞായറാഴ്ച സംസ്ഥാനത്തു ബെവ്‌കോ വഴി മദ്യവില്‍പന ഉണ്ടാവില്ല. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണു സർക്കാർ തീരുമാനം. ഔട്ട്‌ലറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കി. സാധാരണ സ്വാതന്ത്ര്യദിനത്തിൽ മദ്യശാലകൾ അടച്ചിട്ടിരുന്നില്ല.
അതേസമയം, ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്തു കഴിഞ്ഞദിവസം മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തനസമയം കൂട്ടിയിരുന്നു. സമയം നീട്ടി കിട്ടണമെന്ന ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. നേരത്തേ 7 മണി വരെയായിരുന്നു പ്രവര്‍ത്തനസമയം. പുതിയ ഉത്തരവ് പ്രകാരം രാവിലെ 9 മുതല്‍ വൈകിട്ട് 8 വരെ പ്രവർത്തിക്കാം.