താലിബാനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. താലിബാന്‍ ഇപ്പോള്‍ നടത്തിയ വാഗ്ദാനങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. അപകടകരമായ മുഖമാണ് താലിബാനുള്ളതെന്നും ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ചീഫ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു.
അഫ്ഗാനിസ്താനിലെ യുദ്ധം കാരണം അഭയാര്‍ത്ഥികളാകുന്നവരെ സഹായിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ചൈന, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ താലിബാനുമായി സഹകരിക്കുമെന്ന് നേരത്തെ നിലപാടെടുത്തിരുന്നു.