ഒമാനില്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ തസ്തികകളിലെ സ്വദേശിവൽക്കരണം അടുത്ത മാസം 20 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ വിഭാഗങ്ങളില്‍ പുതിയ വീസ അനുവദിക്കുകയോ നിലവിലെ വീസ പുതുക്കി നല്‍കുകയോ ചെയ്യില്ല.
കൊമേഴ്ഷ്യല്‍ മാളുകളിലെ സെയില്‍സ്, അക്കൗണ്ടിങ്, കാഷ്യര്‍, മാനേജ്മെന്റ്, മണി എക്സ്ചേഞ്ചുകളിലെ അക്കൗണ്ടിങ്, മാനേജ്മെന്റ് വിഭാഗങ്ങള്‍, ഔട്ടോ ഏജന്‍സികളിലെ അക്കൗണ്ട് ഓഡിറ്റിംഗ്, വാഹന വില്‍പന മേഖലയിലെ അക്കൗണ്ടിങ്, വിവിധ ഡ്രൈവര്‍ തസ്തികകള്‍, ഇന്ധനം കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, കാര്‍ഷിക ഉൽപന്നങ്ങള്‍ കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, ഭക്ഷ്യോൽപന്നങ്ങള്‍ കടത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, ഇന്‍ഷ്വറന്‍സ്-ബ്രോക്കറേജ് കമ്പനികളിലെ അഡ്മിനിസ്ട്രേഷന്‍, സാമ്പത്തിക കാര്യ തസ്തികള്‍ എന്നീ വിഭാഗങ്ങളിലാണു ജൂലൈ 20 മുതല്‍ സ്വദേശിവൽക്കരണം പ്രാബല്യത്തില്‍ വരുന്നത്.
വീസാ നിയന്ത്രണം വരുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാണ്. ഈ വിഭാഗങ്ങളില്‍ പുതിയ അവസരങ്ങളുമുണ്ടാകില്ല.