2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഫ. ഓംചേരി എൻ.എൻ. പിള്ളയ്ക്ക്. ‘ആകസ്മികം’ എന്ന ഓർമക്കുറിപ്പുകൾക്കാണു പുരസ്കാരം. 1975ൽ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും 2010ൽ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും നേടിയിരുന്നു. പ്രളയം, തേവരുടെ ആന, കള്ളൻ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു (നോവലുകൾ), ഈ വെളിച്ചം നിങ്ങളുടേതാകുന്നു, പ്രളയം (1972), ചെരിപ്പു കടിക്കില്ല (നാടകങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ.
കോട്ടയം ജില്ലയിലെ വൈക്കത്ത് 1924 ഫെബ്രുവരി 1ന് ജനിച്ചു. അച്ഛൻ പി.നാരായണപിള്ള ഒാംചേരി, അമ്മ പാപ്പിക്കുട്ടിയമ്മ. വൈക്കം ഇംഗ്ലീഷ് ഹൈസ്ക്കൂൾ, കോട്ടയം സിഎംഎസ് കോളജ് ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം ലോ കോളജ്, പെൻസിൽവേനിയ യൂണിവേഴ്സിറ്റി, യുഎസ്എ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ വിദ്യാഭ്യാസം.
കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, ഇൻഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മാസ് കമ്യൂണിക്കേഷൻ, ഭാരതീയ വിദ്യാഭവന്റെ സർദാർ പട്ടേൽ കോളജ് ഒാഫ് കമ്യൂണിക്കേഷൻ ആൻഡ് മാനേജ്മെന്റ് എന്നിവടങ്ങളിൽ അധ്യാപകനായിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ഒസ്മാനിയ യൂണിവേഴ്സിറ്റി, പഞ്ചാബി യൂണിവേഴ്സിറ്റി പാട്യാല എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആൾ ഇന്ത്യ റേഡിയോ ,ഡിഎവിപി ,ചീഫ് സെൻസേഴ്സ് ഓഫിസ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവടങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു.